BollywoodGeneralLatest NewsNEWSSocial Media

ക്ഷേത്ര ദർശനം നടത്തിയ സാറ അലി ഖാനെതിരെ സൈബർ ആക്രമണം

അസമിലെ കാമാഖ്യ മന്ദിറിലാണ് സാറ സന്ദർശനം നടത്തിയത്

ഗുവാഹത്തി : ഹിന്ദു ക്ഷേത്രം സന്ദർശിച്ച സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാനെതിരെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്. ഹിന്ദു ആരാധനാലയം സന്ദർശിച്ച സാറയ്ക്ക് ഇസ്ലാമായി തുടരാൻ യോഗ്യതയില്ലെന്നുമൊക്കെയുള്ള തരത്തിലാണ് കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അസമിലെ കാമാഖ്യ മന്ദിറിലാണ് സാറ സന്ദർശനം നടത്തിയത്. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുമൊത്ത് ദേവീ വിഗ്രഹത്തിന് മുൻപിൽ നിൽക്കുന്ന ചിത്രം സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് താരത്തിനെതിരെ ചിലർ സൈബർ ആക്രമണവുമായെത്തിയത്.

നേരത്തെയും ഹിന്ദു ആരാധനാലയങ്ങൾ സന്ദർശിച്ചതിന് സാറയ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button