തിരുവനതപുരം: കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് പരമ്പരകൾ. സ്ത്രീകളാണ് കൂടുതലും പരമ്പരയ്ക്ക് ആരാധകർ. എന്നാൽ ഇപ്പോൾ യൂത്തന്മാരും പരമ്പരകൾ ആസ്വദിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഓരോ പാരമ്പരയ്ക്കും ഫാൻ പേജ്, ട്രോൾ പേജ് എല്ലാം സജീവമാണ്. ഇപ്പോഴിതാ ജനപ്രിയ പരമ്പരയായ ‘കൂടെവിടെ’യെക്കുറിച്ചു വന്ന ട്രോളിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നായിക.
read also: തോൽക്കാൻ മനസ്സില്ലാതെ നിവർന്നു നില്ക്കാൻ സ്വയം ശീലിപ്പിച്ചാണ് ഇതുവരെ എത്തിയത്: ഹരീഷ് ശിവരാമകൃഷ്ണൻ
നടൻ കൃഷ്ണകുമാർ പ്രധാന വേഷത്തിൽ എത്തുന്ന കൂടെവിടെ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ്. ഋഷി – സൂര്യാ റിലേഷനും അതിഥി – ആദി ബന്ധവുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പരമ്പരയുടെ പേര് കൂടെവിടെയ്ക്ക് പകരം ഫയലെവിടെ എന്ന് മാറ്റണമെന്നാണ് ഒരു ട്രോൾ. ഇതിനു മറുപടി നൽകുകയാണ് സൂര്യയായി എത്തുന്ന അൻഷിത.
‘ഫയൽ അവസാനം വരെ കൂടെയുണ്ടാകും. പഠിക്കാൻ വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് സൂര്യ. അത്രയധികം പ്രശ്നങ്ങൾ തരണം ചെയ്താണ് കേളേജിൽ എത്തുന്നത്.’- താരം പറഞ്ഞു. ട്രോളുകളെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും അൻഷിത കൂട്ടിച്ചേർത്തു.
Post Your Comments