മലയാളികൾക്കും ഏറെ പരിചിതനായ തെന്നിന്ത്യൻ താരമാണ് നാസർ. തന്റെ മകനും വിജയ്‌യും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ നാസർ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ആക്‌സിഡന്റില്‍ ഓര്‍മ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് നടന്‍ വിജയ്‌യെ മാത്രമാണ് ഓര്‍മ്മയുള്ളൂവെന്നു നാസര്‍ പറയുന്നു. തമിഴ് നടന്‍ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് നാസര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
read also: മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം: മോഹൻലാൽ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘എന്റെ മൂത്തമകന്‍ നടന്‍ വിജയിയുടെ വലിയ ഫാനാണ്. ഇടയ്ക്ക് അവന് ഒരു വലിയ ആക്‌സിഡന്റ് സംഭവിച്ചു. അവന് ജീവന്‍ തിരിച്ചു കിട്ടിയതേ വലിയ കാര്യമാണ്. അവന്റെ ഓര്‍മ്മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്‌യെ മാത്രമാണ് ആണ്. ആദ്യം ഞങ്ങള്‍ വിചാരിച്ചത് അവന്റെ സുഹൃത്ത് വിജയ് ആയിരിക്കും എന്നാണ്. വിജയ് എന്ന് പറഞ്ഞ് അവന്‍ തന്നെ ബഹളം വെക്കാന്‍ തുടങ്ങി. വിജയ് സാറിന്റെ പാട്ട് വെച്ചപ്പോഴാണ് അവന്റെ ദേഷ്യം അടങ്ങിയത്. നിങ്ങള്‍ക്ക് എപ്പോള്‍ എന്റെ വീട്ടില്‍ വന്നാലും കാണാം, വിജയ്‌യുടെ പാട്ടായിരിക്കും അവന്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയം വിജയ് സാര്‍ കേള്‍ക്കാനിടയായി. ഇത് അദ്ദേഹം വളരെ വ്യക്തിപരമായി എടുത്ത് പിറന്നാളിനും മറ്റുമൊക്കെ വന്ന് അവനോട് സംസാരിക്കും,’ നാസര്‍ പറഞ്ഞു.
read also: മോഹൻലാൽ രാജാവിന്റെ മകൻ ആയ കർക്കടകം ഒന്ന്
നാസറിന്റെ മകൻ അബ്ദുള്‍ അസന്‍ ഫൈസല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാൻ ഇരിക്കെയാണ് ആക്‌സിഡന്റ് സംഭവിച്ചതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments