കൊച്ചി: കര്‍ക്കിടകത്തിലെ ക്ലേശകരമായ ജീവിതശൈലിയില്‍നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ് രാമായണ പാരായണം. ഇപ്പോഴിതാ കോവിഡ് മഹാമാരി കാലത്ത് രാമായണപാരായണത്തിലൂടെ ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ എന്ന് പറയുകയാണ് നടൻ മോഹൻലാൽ. അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ രാമായണപാരായണത്തിലൂടെ സാധിക്കുന്നുവെന്നും മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
‘ആത്മജ്ഞാനത്തിന്റെ തിരികൊളുത്തി, അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു. ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം’- മോഹൻലാൽ കുറിച്ചു.
Post Your Comments