മോഹൻലാലിനെ സൂപ്പർതാര പദവിയിൽ അവരോധിച്ച ‘ രാജാവിന്റെ മകൻ’ പ്രദർശനത്തിനെത്തിയിട്ട് 35 വർഷം പിന്നിടുന്നു. കേരള രാഷ്ട്രീയത്തിലെ ഭരണാധികാരികളും അബ്കാരി ലോബിയും തമ്മിലുള്ള കിടമത്സരവും കുടിപ്പകയും അവതരിപ്പിച്ച ചിത്രം 1986 ജൂലൈ 17- നാണ് റിലീസായത്. സിഡ്നി ഷെൽഡന്റെ ‘റേജ് ഓഫ് എൻജൽസ്’ എന്ന കൃതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് രാജാവിന്റെ മകൻ ഒരുക്കിയത്.
തമ്പി കണ്ണന്താനത്തിന്റെ മുൻ കാല ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സമയത്താണ് ജോഷിയുടെ നിർദേശപ്രകാരം ഡെന്നീസ് ജോസഫ് ഒരു തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ നായകനായി ഡെന്നിസ് മനസ്സിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ നായകനായി വെള്ളിത്തിരയിൽ എത്താൻ ഭാഗ്യം ലഭിച്ചത് മോഹൻലാലിനും. വിൻസന്റ് ഗോമസ് എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ രതീഷ് പ്രതിനായകനായി. രാശിയില്ലാത്ത സംവിധായകൻ എന്നു മുദ്രകുത്തപ്പെട്ട തമ്പി കണ്ണന്താനത്തിന്റെ ആദ്യ സൂപ്പർ ഹിറ്റിനാണ് പിന്നീട് മലയാള സിനിമ സാക്ഷ്യം വഹിച്ചതെന്നു മലയാള സിനിമാ ചരിത്രത്തിൽ ഒന്ന് കണ്ണോടിച്ചാൽ നമുക്ക് മനസിലാകും
read also: പ്രതിഫലം കൂട്ടി തന്നില്ല, കാർത്തി ചിത്രം ഉപേഷിച്ച് നയൻതാര അഭിനയിച്ചത് സൂര്യ ചിത്രത്തിൽ
പ്രതിനായകൻ, സഹനായകൻ, നായകൻ വേഷങ്ങളിൽ കളിച്ചു കൊണ്ടിരുന്ന ലാലിനെ സൂപ്പർ സ്റ്റാർ ആക്കിയതിനു പിന്നിൽ തമ്പി കണ്ണന്താനം- ഡെന്നിസ് ജോസഫ് ടീമിൻ്റെ രാജാവിൻ്റെ മകൻ എന്ന ചിത്രമുണ്ട്. വിൻസെൻ്റ് ഗോമസ് എന്ന അധോലോക രാജാവിൻ്റെ കഥ പറഞ്ഞ രാജാവിൻ്റെ മകൻ ഇപ്പഴും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു. മലയാള സിനിമയിൽ പഞ്ച് ഡയലോഗിൻ്റെ സാധ്യതകളെക്കുറിച്ച് വിദൂരതയിൽ പോലും ആലോചനകളില്ലാതിരുന്ന കാലയളവിലാണ് “മെ ഫോൺ നമ്പർ ഈസ് 22 55″ ഉം ” ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു അങ്കിളേ അങ്കിളിൻ്റെ അച്ഛനാരാ” പോലെയുള്ള ഡയലോഗുകൾ പിറന്നു വീണതും അവ മലയാളികൾ ഏറ്റെടുത്തതും.
80 – കളുടെ മധ്യത്തിൽ തെന്നിന്ത്യയിൽ സൂപ്പർതാരമായി തിളങ്ങിയ അംബികയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. അംബികയുടെ പ്രതിഫലം അക്കാലത്ത് രണ്ടര ലക്ഷം രൂപയായിരുന്നു.തമ്പിയുടെ അഭ്യർത്ഥന പ്രകാരം പ്രതിഫലം ഒന്നര ലക്ഷം രൂപയായി കുറച്ചാണ് അംബിക ഈ ചിത്രത്തിനായി കരാറൊപ്പിടുന്നത്. ഈ ചിത്രത്തിൽ മോഹൻലാലിന്റെ പ്രതിഫലമാകട്ടെ 75,000 രൂപയായിരുന്നു.
മോഹൻലാൽ അവതരിപ്പിച്ച വിൻസന്റ് ഗോമസ് എന്ന അധോലോക നായകന്റെ വലംകയ്യായ കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. ജയന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് അവിചാരിതമായി താരപദവി ലഭ്യമായ നടൻ രതീഷ് ആയിരുന്നു പ്രതിനായകൻ.
read also: ‘ഹോസ്റ്റൽ’: അടി കപ്യാരേ കൂട്ടമണിയുടെ തമിഴ് റീമേക്ക്, ടീസർ പുറത്തിറങ്ങി
വാൽകഷ്ണം:
സിനിമാ മേഖലയിൽ അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. ആ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിച്ച് കൊണ്ട് പഞ്ഞമാസം എന്നറിയപ്പെടുന്ന കർക്കടകം 1 – ന് തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത് ???
ശരപഞ്ചരത്തിന് ശേഷം പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തിലൂടെ നായകന് സൂപ്പർ താരപദവി ലഭിക്കുന്ന ചിത്രം കൂടിയാണ് രാജാവിന്റെ മകൻ.
‘മൈ ഫോൺ നമ്പർ ഈസ് 2255’ എന്ന ഡയലോഗ് ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മോഹൻലാൽ സ്വന്തമാക്കിയ ഒട്ടുമിക്ക വാഹനങ്ങളുടെയും നമ്പറും ഇത് തന്നെയായത് വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തെ വെളിപ്പെടുത്തുന്നു.
ഉപനായക വേഷങ്ങളിലും കുടുംബ ചിത്രങ്ങളിലും നിന്നിരുന്ന മോഹൻലാലിന്റെ കരിയറിന്റെ ഒരു ഘട്ടം തുടങ്ങുകയായിരുന്നു രാജാവിന്റെ മകനിലൂടെ . അതിമാനുഷ കഥാപാത്രങ്ങളിലേക്കുള്ള ലാലിന്റെ ചുവടുവയ്പ്പായിരുന്നു ഇത്.
Post Your Comments