
അടി കപ്യാരേ കൂട്ടമണി എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രിയ ഭവാനി ശങ്കരനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സതീഷ്, നാസർ, കെപിഐ യോഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ മുകേഷ് അവതരിപ്പിച്ച അച്ചൻ കഥാപാത്രം നാസർ അഭിനയിക്കുന്നു.സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാഗ്രഹണവും ബോബോ ശശി സംഗീതവും നിർവഹിക്കുന്നു.
ഒരു ബോയ്സ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി പെട്ടു പോകുന്നതും അവിടെ നിന്നും പുറത്ത് കടക്കാൻ അവളും ആൺസുഹൃത്തുക്കളും ചേർന്ന് നടത്തുന്ന പരിശ്രമങ്ങളുമാണ് അടി കപ്യാരേ കൂട്ടമണിയുടെ പ്രമേയം. കോമഡി ഹൊറർ ചിത്രമായെത്തിയ അടി കപ്യാരേ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, നീരജ് മാധവ്, അജു വര്ഡഗീസ്, മുകേഷ്, ബിജുക്കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
Post Your Comments