മുംബൈ: ബോളിവുഡ് സംഗീത നിർമ്മാണ കമ്പനിയായ ടി സീരീസ് മേധാവി ഭൂഷൺ കുമാറിനെതിരെ ബലാത്സംഗ പരാതി. 30 വയസ്സുള്ള നടിയും മോഡലുമാണ് പരാതി നൽകിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഭൂഷൺ കുമാറിനെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
2017-2020 വരെയുള്ള കാലയളവിലാണ് ഭൂഷൺ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. വിളിച്ചു വരുത്തി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും യുവതി നല്കിയ പരാതിയയിലുണ്ട്. ഇയാൾക്കെതിരെ ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനാണ് ഭൂഷണ് കുമാർ. 1983-ലാണ് ഗുല്‍ഷന്‍ കുമാര്‍ ടീ സീരീസ് സ്ഥാപിക്കുന്നത്. ‘ക്യാസറ്റ് കിങ്’ എന്നായിരുന്നു ഗുൽഷൻ കുമാർ അറിയപ്പെട്ടിരുന്നത്.
Post Your Comments