ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് രജനികാന്തിന്റെ അണ്ണാത്തെയും അജിത്തിന്റെ വലിമൈയും. കോവിഡിനെ തുടർന്ന് റിലീസ് നീട്ടിക്കൊണ്ട് പോകുന്ന ഇരു ചിത്രങ്ങളും ഇപ്പോൾ ഒരേ ദിവസം റിലീസിനെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന രജനിയുടെ അണ്ണാത്തെ ദീപാവലി ചിത്രമായി തിയറ്ററുകളില്‍ എത്തിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രം വലിമൈയും ഇതേ ദിവസം തന്നെയായിരിക്കും റിലീസ് ചെയുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
എന്നാൽ അണ്ണാത്തെയുടെ മാത്രമേ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടുള്ളൂ. മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഹുമ ഖുറേഷി, സാക്ഷി അഗര്‍വാള്‍, കാര്‍ത്തികേയ എന്നിവരാണ് വലിമൈയിലെ താരങ്ങള്‍.
Post Your Comments