GeneralLatest NewsNEWSTV Shows

കള്ളക്കഥകൾ പ്രചരിപ്പിക്കരുത്: യുവയുമായുള്ള വിവാഹത്തിന് പിന്നാലേ വിവാദങ്ങൾക്ക് മറുപടിയുമായി മൃദുല

തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല എന്നാണ് രേഖ പറയുന്നത്.

സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുലയും വിവാഹിതരായി. സീരിയൽ മേഖലയിൽ നിൽക്കുന്നവർ ആണെങ്കിലും ഇത് പ്രണയവിവാഹമല്ല.രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് ഇരുവരുടെയുമെന്നു മുൻപ് തന്നെ താരങ്ങൾ വ്യക്തമാക്കിയിരുന്നു.

യുവയുടേയും മൃദുലയുടേയും പൊതു സുഹൃത്തും നടിയുമായ രേഖ രതീഷാണ് ഈ ആലോചന ,മുന്നോട്ട് വച്ചത്. രണ്ട് കുടുംബക്കാർക്കും ഇഷ്ടമായതിന് പിന്നാലെ ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞതോടെ വിവാദ പ്രസ്താവനയുമായി രേഖ രംഗത്തെത്തി.

read also: ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു, കുടുംബം പുലർത്താൻ ഡ്രൈവറായി: കുടുംബ പ്രേക്ഷരുടെ പ്രിയനടന്റെ ജീവിതകഥ

തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല എന്നാണ് രേഖ പറയുന്നത്. എന്നാൽ ഇത്തരത്തിൽ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന ഗോസിപ്പുകൾ കെട്ടിച്ചമച്ചത് ആണെന്നാണ് മൃദുലയുടെ പ്രതികരണം. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഭർത്താവ് യുവയെ ടാഗ് ചെയ്ത് മൃദുല കുറിച്ചത് ഇങ്ങനെ..

‘പ്രിയ കൂട്ടുകാരെ… ഇതുവരെ ഞങ്ങളെ സംബന്ധിച്ചോ ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ചോ സോഷ്യൽ മീഡിയയിലും അല്ലാതെയും വരുന്ന വാർത്തകൾ എല്ലാം കെട്ടിച്ചമച്ച കഥകൾ ആണ്. ഇതിന്റെ പുറകെ പോകാനും ഇതിലെ ഗോസ്സിപ്പുകളുടെ പുറകെ പോകാനും തങ്ങൾക്ക് ഇപ്പോൾ നേരമില്ല. വെറുപ്പുള്ളവർ ഇങ്ങനെ വെറുപ്പിച്ചുകൊണ്ടേ ഇരിക്കും. ഞങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും.’- താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button