
മാലിക് ആമസോണ്‍ റിലീസിന് പിന്നാലെ ഫഹദ് ഫാസില്‍ എന്ന പ്രതിഭ ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജോജി, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധനേടിയിരുന്നു ഫഹദ്. ഇപ്പോഴിതാ
ഫഹദിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം അറിയിച്ചിരിക്കുകയാണ് ന്യൂട്ടൻ, ഷെർണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ അമിത്ത് മസുര്‍ക്കര്‍. ഇനിയുള്ള തന്റെ ലക്ഷ്യം ഫഹദിനെ വെച്ച് ഒരു ഹിന്ദി ചിത്രം ചെയ്യുക എന്നതാണെന്ന് അമിത്ത് പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചത്.
‘പുതിയ ഗോൾ: ഈ ജന്റിൽമാനൊപ്പം ഹിന്ദി ചിത്രം ചെയ്യണം’, എന്നാണ് അമിത്ത് മസുര്‍ക്കര്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മാലികിലെ ഫഹദിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
മികച്ച പ്രേക്ഷക പ്രതികരണമാണ് മഹേഷ് നാരായണന്റെ മാലിക് നേടിക്കൊണ്ടിരിക്കുന്നത്. ഫഹദിനൊപ്പം തന്നെ നിമിഷ സജയൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു എന്നിവർ എല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
Post Your Comments