CinemaGeneralMollywoodNEWS

ആ ഒരു കാരണത്താല്‍ മോഹന്‍ലാല്‍ നായകനായ സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ച് ഹരിഹരന്‍

പിന്നീട് തിരക്കഥ വായിച്ചപ്പോള്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാക്കി എം.ടി കൂടുതല്‍ സീനുകള്‍ എഴുതി ചേര്‍ത്തതാണ്

താന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്ന ഒരു സിനിമ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു സംവിധായകന്‍ ഹരിഹരന്‍. പിവി ഗംഗാധരന്‍ എന്ന പ്രശസ്ത നിര്‍മ്മാതാവിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ചെയ്യാനിരുന്ന സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ അധിക പ്രതിഫലം ചോദിച്ചതാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണമാക്കിയതെന്ന് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഹരിഹരന്‍ പറയുന്നു.

ഹരിഹരന്റെ വാക്കുകള്‍

‘മോഹന്‍ലാലുമായി ഞാന്‍ കൂടുതല്‍ സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടില്ല.  മോഹന്‍ലാല്‍ പഞ്ചാഗ്നിയില്‍ അഭിനയിക്കുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല. പഞ്ചാഗ്നിയില്‍ ആദ്യം മോഹന്‍ലാലിന്‍റെ വേഷം ചെയ്യാനിരുന്നത് നസറുദീന്‍ ഷാ ആയിരുന്നു. പക്ഷേ ആ സമയത്ത് മോഹന്‍ലാല്‍ എന്നെ വന്നു കണ്ടിട്ട് എന്റെയും, എം.ടിയുടെയും സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് മോഹന്‍ലാല്‍  നസറുദീന്‍ ഷാ ചെയ്യാനിരുന്ന വേഷത്തിലേക്ക് വരുന്നത്. ആദ്യം ചെറിയ ഒരു വേഷമായിരുന്നു അത്. പിന്നീട് തിരക്കഥ വായിച്ചപ്പോള്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാക്കി എം.ടി കൂടുതല്‍ സീനുകള്‍ എഴുതി ചേര്‍ത്തതാണ്. പിന്നീട് എന്‍റെ ‘അമൃതം ഗമയ’ എന്ന സിനിമയിലും മോഹന്‍ലാല്‍ അഭിനയിച്ചു. അത് കഴിഞ്ഞു ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടില്ല. ‘അമൃതം ഗമയ’ കഴിഞ്ഞു പിവി ഗംഗാധരനു വേണ്ടി ഒരു മോഹന്‍ലാല്‍ സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ  സിനിമയുടെ ബജറ്റിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ അത് നടന്നില്ല’. ഹരിഹരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button