CinemaGeneralLatest NewsMollywoodNEWS

മലയാള സിനിമയുടെ നവതരംഗ നായകന്‍: ഫഹദിനെ പ്രകീര്‍ത്തിച്ച് അല്‍ജസീറ

കഥാപാത്രത്തോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്ന സമീപനമാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അല്‍ജസീറ ഫഹദിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയ ലേഖനത്തില്‍ നമ്രത ജോഷി വിശേഷിപ്പിച്ചിരിക്കുന്നത്

മാലിക്ക് റിലീസായതോടെ ഫഹദ് ഫാസിൽ എന്ന നടന്റെ പ്രതിഭ ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഫഹദിന്റെ ജോജി, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മാലിക്കിലെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദ് ഫാസിലിനെ അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്ന സമീപനമാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അല്‍ജസീറ ഫഹദിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയ ലേഖനത്തില്‍ നമ്രത ജോഷി വിശേഷിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഫഹദ് ഫാസിലും മഹേഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിലാണ് അല്‍ജസീറ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്. സിനിമ ഒരു ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നത് പോലെ യാഥാര്‍ത്ഥ്യമുള്ളതായിരിക്കണം. നമുക്ക് ഉണ്ടാവുന്ന അനുഭവം പോലെ തന്നെ സിനിമയും യാഥാര്‍ത്ഥ്യമുള്ളതായിരിക്കണമെന്നാണ് ഫഹദ് അല്‍ജസീറയോട് സംസാരിക്കവെ പറഞ്ഞത്.

ചിത്രത്തിലെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button