നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ശോഭന പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ പകർത്തിയതിന് സമാനമായ ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിൽ ഒരു നർത്തകിയുടെ വേഷത്തിലാണ് ശോഭന. ഒപ്പം സ്റ്റേജിന്റെ മറ്റൊരു അറ്റത്ത് ഒരു ശിൽപിയുടെ രൂപത്തിൽ മറ്റൊരു ആളെയും കാണാം. എന്നാൽ അത് ആരാണെന്ന് വ്യക്തമല്ല. ആരാണ് ആ ശിൽപി എന്ന് ചോദിച്ചുകൊണ്ടാണ് ശോഭന ചിത്രം പങ്കുവച്ചത്.നിരവധി പേർ കമന്റുകളിൽ മറുപടി നൽകിയിട്ടുണ്ട്. മോഹൻലാലിന്റെയും അമിതാഭ് ബച്ചന്റെയും പേരുകളാണ് വലിയൊരു വിഭാഗം ആളുകൾ കമന്റ് ചെയ്തത്. എന്നാൽ ശരിയുത്തരം എന്താണെന്ന് ശോഭന വ്യക്തമാക്കിയിട്ടില്ല.
https://www.instagram.com/p/CRTfKWeNoE1/?utm_source=ig_web_copy_link
അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Post Your Comments