CinemaGeneralLatest NewsMollywoodNEWSSocial Media

‘ഡയറക്ടർ സർ വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക്’: ബ്രോ ഡാഡി തുടങ്ങിയെന്ന് സുപ്രിയ

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. ബ്രോ ഡാഡി ഇന്ന് രാവിലെ തുടങ്ങി. ഡയറക്ടര്‍ സര്‍ വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക് തിരിച്ചെത്തിയെന്നുമാണ് സുപ്രിയ മേനോൻ ഷൂട്ടിങ് ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

അതേസമയം തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തീരുമാനം.

https://www.instagram.com/p/CRVZdI6jWko/?utm_source=ig_embed&ig_rid=8a1e812c-44a1-44e0-a7ec-436196565731

ചിത്രത്തിൽ പൃഥ്വിരാജും മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.

shortlink

Related Articles

Post Your Comments


Back to top button