ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് സമ്മാനിക്കാനും എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്. പ്രിയങ്ക ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ ഇത്തവണ പ്രിയങ്കയ്ക്കൊപ്പം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നടാഷയുമുണ്ട്.
വസ്ത്രധാരണം കൊണ്ട് പ്രിയങ്ക താരമായപ്പോള്‍, ആഡംബര ഹാന്റ് ബാഗാണ് നടാഷയെ താരമാക്കിയത്.
https://www.instagram.com/p/CRMvvROFjka/?utm_source=ig_embed&ig_rid=4420ac31-e982-42fd-832d-dae6172dbcb0
ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ഹെർമെസിന്റെ ലിമിറ്റഡ് എഡിഷൻ ബിർക്കിൻ ഫബോർഗ് ബാഗാണ് നടാഷയുടെ കയ്യിലുണ്ടായിരുന്നത്. 1,10,000 ഡോളർ ആണ് ഇതിന്റെ വില. അതായത് ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ. ഗൂച്ചിയുടെ കോ- ഓർഡ് സെറ്റ് ആയിരുന്നു നടാഷ ധരിച്ചത്. എന്തായലും ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
Post Your Comments