
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ആ ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഏറെ ചർച്ചയാവുകയും ചെയ്യും. ഇപ്പോഴിതാ ആകസ്മികമായെടുത്ത മമ്മൂട്ടിയുടെ ഒരു രസകരമായ ചിത്രമാണ് വൈറലാകുന്നത്. ഒരു വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്നേക്കാൾ ഉയരമുള്ള കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുക.
ചിത്രം വൈറലായതോടെ നിരവധി രസകരമായ കമന്റുകളുമാണ് എത്തിയിരിക്കുന്നത്. ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ, പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയി കേട്ടോ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
https://www.instagram.com/p/CRRWTgYraJm/?utm_source=ig_web_copy_link
അതേസമയം കഴിഞ്ഞ ദിവസം മമ്മൂട്ടി തന്നെ പങ്കുവെച്ച ഒരു ചിത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്ന പടമാണ് മമ്മൂട്ടി ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ഇരുട്ടും വെളിച്ചവും ചേർന്നുകൊണ്ടുള്ള ചിത്രത്തിൽ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീൻസും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്.അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന കാപ്ഷനും അദ്ദേഹം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു.
Post Your Comments