GeneralLatest NewsMollywoodNEWSSocial Media

തുള്ളി കളിക്കുന്ന കുഞ്ഞിപുഴു: കൂട്ടുകാർക്കൊപ്പം സ്വിമ്മിങ് പൂളിൽ ഡാൻസ് കളിച്ച് അനുശ്രീ

സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന അനുശ്രീയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്

മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെതന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന അനുശ്രീയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

തുളളി കളിക്കുന്ന കുഞ്ഞി പുഴു എന്ന പാട്ടാണ് അനുശ്രീ പാടുന്നത്. താരത്തിനു ചുറ്റും കൂട്ടുകാരുമുണ്ട്. അനുശ്രീ പാട്ടു പാടുമ്പോൾ കൂട്ടുകാരും ഒപ്പം പാടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ.

https://www.instagram.com/reel/CRQzpj9FE18/?utm_source=ig_embed&ig_rid=941ecda7-55a5-4a80-8bda-2eb97ff1a205

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽനിന്നുളള ചിത്രം അനുശ്രീ പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല. സുഹൃത്തുക്കൾക്കൊപ്പ അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ റിസോര്‍ട്ടിൽ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button