
ചെന്നൈ : നടൻ ശിവകാർത്തികേയന് ആൺകുഞ്ഞ് ജനിച്ചു. ഭാര്യ ആരതി ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വിവരം നടൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 18 വർഷം മുമ്പ് അന്തരിച്ച പിതാവ് തന്റെ മകനായി ജീവിതത്തിലേക്ക് തിരിച്ചുവന്നതായി ശിവകാർത്തികേയൻ പറയുന്നു.
‘ഇന്ന്, 18 വർഷത്തിനുശേഷം, അച്ഛൻ എന്റെ മകനായി വിരൽ പിടിക്കുന്നു. ഭാര്യ ആരതിക്ക് നന്ദി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’- ശിവകാർത്തികേയൻ ട്വിറ്ററിൽ കുറിച്ചു.
18 வருடங்களுக்குப் பிறகு இன்று என் அப்பா என் விரல் பிடித்திருக்கிறார் என் மகனாக…என் பல வருட வலி போக்க தன் உயிர்வலி தாங்கிய என் மனைவி ஆர்த்திக்கு கண்ணீர்த்துளிகளால் நன்றி? அம்மாவும் குழந்தையும் நலம்??❤️? pic.twitter.com/oETC9bh6dQ
— Sivakarthikeyan (@Siva_Kartikeyan) July 12, 2021
ശിവകാർത്തികേയനും ആരതിക്കും ഒരു മകളുണ്ട് (ആധാര). നമ്മ വീട്ടുപിള്ളൈ എന്ന തമിഴ് സിനിമയാണ് ശിവകാർത്തികേയന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. തമിഴ് ആക്ഷൻ ത്രില്ലർ ഡോക്ടർ എന്ന സിനിമയാണ് ശിവകാർത്തികേയന്‍റെ അടുത്തതായി പുറത്തിറങ്ങേണ്ട സിനിമ. ഡോക്ടർ ഡയറക്റ്റ്-ഒടിടി റിലീസിലൂടെ പ്രദർശനത്തിനെത്തുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നു.
Post Your Comments