നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും പ്രധാന വേഷത്തിലെത്തുന്ന തനു ബാലക് സംവിധാനം ചെയ്ത ഹൊറർ ക്രൈം ത്രില്ലർ ചിത്രമായിരുന്നു ‘കോള്‍ഡ് കേസ്’. ജൂൺ 30 ന് ആമസോൺ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. പക്ഷെ ചിത്രത്തിന് കൂടുതലും നെഗറ്റീവ് റിവ്യൂകളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തെ വിജയിപ്പിച്ചത് എന്ന് പറയുകയാണ് സംവിധായകന് തനു ബാലക്.
കൊലപാതക സീനും, ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീനും ഒരു തീരുമാനത്തിന്റെ പുറത്ത് ഒഴിവാക്കിയതാണ് എന്നാണ് തനു പറയുന്നത്.
തനു ബാലക്കിന്റെ വാക്കുകൾ:
‘കൊലപാതക സീനും, ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീനും ഒരു തീരുമാനത്തിന്റെ പുറത്ത് ഒഴിവാക്കിയതാണ് എന്നാണ് സംവിധായകന് പറയുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ലോജിക് വെച്ചും സിസ്റ്റമാറ്റിക് ആയിട്ടും തന്നെയാണ് കേസ് അന്വേഷിക്കുന്നത്. പ്രേതത്തിനും അതേ ലോജിക് വേണം എന്ന് പറയുന്നത് വിരോധാഭാസമല്ലേ. പ്രേതത്തിന് എന്തു വേണമെങ്കിലും ചെയ്യാം. പ്രേതത്തെ കാണിക്കാതെയാണ് സിനിമ. സിനിമയുടെ മൊത്തത്തിലുള്ള ട്രീറ്റ്മെന്റ് തന്നെ അങ്ങനെയായിരുന്നു. വയലന്‍സ് കുറച്ചാണ് ഓരോ സീനും ഷൂട്ട് ചെയ്തത്. കൊലപാതക സീന്‍ ആയാലും, ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന സീന്‍ ആയാലും ആ തീരുമാനത്തിന്റെ പുറത്ത് ഒഴിവാക്കിയത് .
ഹൊറര്‍ സിനിമകളില്‍ ആവശ്യമില്ലാത്ത പ്രോപ്പര്‍ട്ടികള്‍ക്കൊക്കെ നമ്മള് ബില്‍ഡ് അപ്പ് കൊടുക്കും. ഒരു പ്രോപ്പര്‍ട്ടി വെറുതെ കാണിക്കുന്നതും, ഒരു കഥാപാത്രത്തെ വെറുതെ കാണിക്കുന്നതും എല്ലാം ഇത്തരം സിനിമയുടെ സ്വഭാവമാണ്. സിനിമയില്‍ പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം’ എന്നും തനു പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അതിഥി ബാലനാണ് ചിത്രത്തിൽ നായിക. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന് ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന് ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments