പ്രേക്ഷകരുടെ ദൃശ്യ വിരുന്നിൻ്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തിൽ പുതിയൊരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ജയ് ഹോ എന്ന പേരിൽ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിൻ്റെ ഉദ്ഘാടനം ഈ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയിൽ നടക്കും. കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവർത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് ഈ കമ്പനിയുടെ പിന്നിലുള്ളത്.
നിർമ്മാതാവ് ജീവൻ നാസർ, തിരക്കഥാകൃത്ത് നിഷാദ് കോയ ,സജിത്കൃഷ്ണാ, വിജി ചെറിയാൻ, അരുൺ ഗോപിനാഥ്എന്നിവരാണ് ഈ പ്രസ്ഥാനത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കമ്പനി അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിപ്പോന്നിരുന്നു.
ഫീച്ചർ ഫിലുമുകൾ, വെബ് സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ, മറ്റു കലാസൃഷ്ടികൾ തുടങ്ങിയവയൊക്കെ നിർമ്മിക്കുക അത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ് ജയ് ഹോ എന്ന ഈ പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ജീവൻ നാസർ പറയുന്നു.
നിരവധി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായിരിക്കുമിതെന്ന് അവർ പറഞ്ഞു.
പ്രദർശനത്തിനു കാത്തു കിടക്കുന്ന സിനിമകൾക്ക് ആശ്വാസകരമായ സഹായങ്ങൾ നൽകി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നത് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൻ്റെ പ്രധാന ലക്ഷ്യമാണ്. ധാരാളം ചിത്രങ്ങളാണ് ഇത്തരത്തിൽ മലയാള സിനിമയിൽ കെട്ടിക്കിടക്കുന്നത്.
കോവിഡ് മഹാമാരിയുടെ രൂക്ഷതയിൽ ഇത്തരമൊരു വേദി ചലച്ചിത്ര മേഖലക്ക് ഏറെ അനുഗ്രഹമായിരിക്കും.
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരുടെ അനുഗ്രാഹാശ്ശസ്സുകളോടെയാണ് ഈ മാസം പതിനഞ്ചിന് പുതിയ പ്ലാറ്റ്ഫോം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
വാഴൂർ ജോസ്.
Post Your Comments