ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും അറിയിച്ചുകൊണ്ട് രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ട് രജനികാന്ത്. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാൻ ചെന്നൈയിൽ വിളിച്ചു ചേർത്ത യോഗത്തിൽ രജനികാന്ത് നിർദ്ദേശം നൽകി. മണ്ഡ്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ടത്. രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയിൽ ഇനിമുതൽ പ്രവർത്തനങ്ങൾ നടത്തരുതെന്നും ആരാധക കൂട്ടായ്മയായി തുടരാനും രജനി നിർദ്ദേശം നൽകി.
നേരത്തെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യനില മോശമായതോടെ താരം തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
Post Your Comments