CinemaGeneralLatest NewsNEWS

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ശിക്ഷാർഹം: പൃഥ്വിരാജിന്റെ വാക്കുകൾ വൈറലാകുന്നു

കൊച്ചി: കൊല്ലം സ്വദേശിയായ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് കേരളം വീണ്ടും ചർച്ച ചെയ്യാൻ തുടങ്ങിയത്. വിസ്മയയുടെ മരണത്തിനു പിന്നാലെ നിരവധി യുവതികൾ സമാന കാരണത്താൽ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ, സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഒരു ബോധവത്കരണമെന്ന രീതിയിൽ ഹ്രസ്വ ചിത്രവുമായി ഫെഫ്ക. സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെയുള്ള സന്ദേശമെന്നോണമാണ് ഫെഫ്ക ഇത്തരമൊരു ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ വീഡിയോ താരങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ വീഡിയോയും വൈറലാകുകയാണ്. നിഖില വിമൽ, വെങ്കിടേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും എന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോയിൽ അവസാനം പൃഥ്വിരാജെ പറയുന്ന വാക്കുകളാണ് ശ്രദ്ധേയം.

‘സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും. ഓരോ പെണ്‍കുട്ടിക്കും അവരുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാവും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും ശിക്ഷാര്‍ഹമാണ്. അനീതി നേരിടുന്ന ഓരോ പെണ്‍കുട്ടിയും ഓര്‍ക്കുക. നിങ്ങള്‍ ഒറ്റക്കല്ല ഒരു സമൂഹം കൂടെയുണ്ട്.’ – പൃഥ്വി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button