എഴുതിയ സിനിമകളില്‍ ഭൂരിഭാഗവും വാണിജ്യ വിജയമാക്കി മാറ്റി മലയാള സിനിമയില്‍ ഇന്നും കത്തി നില്‍ക്കുന്ന ഇരട്ട തിരക്കഥാകൃത്തുക്കളാണ് ബോബി സഞ്ജയ്. തങ്ങളുടെ ആദ്യ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ജയറാം എന്ന നടന്‍ ആദ്യം അതില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയ അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ വെളിപ്പെടുത്തുകയാണ് സഞ്ജയ് എന്ന ഹിറ്റ് തിരക്കഥാകൃത്ത്.
‘ഞങ്ങള്‍ ആദ്യമായി തിരക്കഥ രചിച്ച ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ജയറാമേട്ടന്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. അച്ഛന്‍ നിര്‍മ്മിച്ച സിനിമകളില്‍ ജയറാമേട്ടന്‍ നേരത്തെ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അച്ഛന്‍ വഴി തന്നെയാണ് ജയറാമേട്ടനിലേക്ക് എത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ പ്രോജക്റ്റിനെക്കുറിച്ച് അച്ഛന്‍ ജയറാമേട്ടനോട് പറഞ്ഞപ്പോള്‍ സിനിമയുടെ എഴുത്ത് ആരാ? എന്ന് അദ്ദേഹം ചോദിച്ചു. മക്കളാണ് എന്ന് പറഞ്ഞപ്പോള്‍ പിന്നീട് പിടി തരാതെ അദ്ദേഹം മാറി കളിച്ചു. മക്കളെ സിനിമയില്‍ കൊണ്ട് വരാനായി തട്ടിക്കൂട്ട് സിനിമ എടുത്തു തന്റെ പിടലിക്ക് വയ്ക്കാനുള്ള പദ്ധതിയാകുമോ? എന്ന് അദ്ദേഹം സംശയിച്ചു കാണും. പക്ഷേ കോട്ടയത്ത് ഒരു പ്രോഗ്രാമിന് അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ നേരില്‍ കണ്ടു കഥ പറഞ്ഞു. ഞങ്ങളില്‍ നിന്ന് തന്നെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനു ബോധ്യമായി ഇതൊരു മോശം സിനിമയാകില്ലെന്ന്. ഇത് ഉറപ്പായും ഞാന്‍ ചെയ്യും. എന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചിട്ടാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്’. തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു.
Post Your Comments