
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് വിജയ്യും അജിത്തും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാല വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്വകാര്യചടങ്ങിനിടെ കണ്ടുമുട്ടിയ താരങ്ങൾ പരസ്പരം സൗഹൃദം പങ്കിടുന്നതിന്റെ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. അജിത്തിനൊപ്പം ശാലിനിയും മകൾ അനൗഷ്കയുമുണ്ട്, വിജയ്ക്കൊപ്പം ഭാര്യ സംഗീതയും.
കുഞ്ഞു അനൗഷ്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന വിജയിനെയും വീഡിയോയിൽ കാണാം. ഇളയ ദളപതിയും തലയും ഒന്നിച്ചുള്ള ഈ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റമായി എത്തിയിരിക്കുന്നത്.
https://www.instagram.com/p/CREoFhdl37Q/?utm_source=ig_embed&utm_campaign=loading
Post Your Comments