
മലയാളത്തില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും സീരിയലിലും ഒക്കെയായി സജീവമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ തനി പകർപ്പാണ് മകൾ നൈന.
മകൾക്കൊപ്പമുള്ള പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ ഇപ്പോൾ. അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിങ്ങൾ ട്വിൻ സിസ്റ്റേഴ്സ് ആണോ എന്നാണ് ആരാധകരുടെ ചോദ്യം.
https://www.instagram.com/reel/CRGdkwkALxj/?utm_source=ig_embed&utm_campaign=loading
2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ സൂര്യകിരീടമാണ് അവസാനം അഭിനയിച്ച സിനിമ.
വിവാഹശേഷം മിനി സ്ക്രീനിൽ സജീവമാണ് താരം. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. പ്രണയിച്ച് വിവാഹിതരായ ഇവർക്ക് രണ്ടു മക്കളാണുള്ളത്.
Post Your Comments