
നിർമൽ സഹദേവ് ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമാരി’. ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുള്ള ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവർത്തകർ. അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്.
അഞ്ച് വയസ്സിനും പത്തു വയസ്സിനും ഇടയിലുള്ള ചുറുചുറുക്കുള്ള അഭിനയിച്ച് പരിചയമുള്ള ആൺകുട്ടികളെയും നാൽപ്പത് വയസ്സിനും അറുപത് വയസ്സിനും മധ്യേയുള്ള മലബാർ ഭാഗത്തുള്ളവരും നാടക പരിചയമുള്ളവരുമായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് ഇപ്പോൾ അവസരമുള്ളത്. താത്പര്യമുള്ളവർ മേക്കപ്പില്ലാതെ മുപ്പത് സെക്കൻ്റിൽ കൂടാതെയുള്ള ഇൻട്രൊഡക്ഷൻ വീഡിയോയും മൂന്ന് ചിത്രങ്ങളും സഹിതം ഈ മാസം 12ന് മുൻപായി casting@thefreshlimesodas.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
https://www.instagram.com/p/CREZfIps3e7/?utm_source=ig_web_copy_link
ജേക്സ് ബിജോയ് ആണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിഗ്മെ ടെൻസിംഗ് ആണ്. ജയൻ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ഹാരിസ് ദേശമാണ് ചിത്രത്തിൻ്റെ എക്സിക്യട്ടിവ് പ്രൊഡ്യൂസർ. ഐശ്വര്യ ലക്ഷ്മിയുടെ ഉറ്റസുഹൃത്തും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യറാണ് ചിത്രത്തിൻ്റെ വസ്ത്രാലങ്കാരം. ധൈര്യശാലിയായ യുവതിയുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ലഭിക്കുന്ന വിവരം.
Post Your Comments