സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും ഒരു റോബോട്ടും പ്രധാന കഥാപാത്രങ്ങളായെത്തി ഗംഭീര വിജയം കൈവരിച്ച ചിത്രമായിരുന്നു ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ‘Alien അളിയന്’ എന്നാണ് ചിത്രത്തിന്റെ പേരായി അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഉള്ളത്. ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്ണന് പൊതുവാള് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം.
https://www.facebook.com/santhoshtkuruvilla/posts/10223444751578956
നിര്‍മ്മാണം എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള. രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്.
2019ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലെ അസ്വസ്ഥകളും വാർധക്യത്തിലെ ഒറ്റപ്പെടലുമായിരുന്നു സിനിമയുടെ പ്രമേയം. സിനിമയിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
Post Your Comments