കൊച്ചി: അന്ന ബെൻ നായികയായി ജൂഡ് ആന്തണി ജോസഫ് ‘സാറാസ്’ ഒ.ടി.ടിയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്ന ഇതിവൃത്തമാണ് ചിത്രത്തിന്റേത്. ഇപ്പോൾ ചിത്രം സംവിധാനം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് മലയാള മനോരമയോട് തുറന്നുപറയുകയാണ് സംവിധായകൻ ജൂഡ്.
തന്റെയുള്ളിൽത്തന്നെ ഒരു പിന്തിരിപ്പൻ ഉള്ള സ്ഥിതിക്ക് ഇതു നേരത്തേ തന്നെ പറയേണ്ടിയിരുന്ന കഥയാണ് എന്ന് മനസ്സിലായെന്നും അതോടെ ഈ സിനിമ ചെയ്യാൻ തന്നെ തീരുമാനിക്കുകയായിരുന്നു എന്നും ജൂഡ് പറയുന്നു.
‘ആദ്യം കഥ കേട്ടപ്പോൾ ഇങ്ങനെയൊരു സിനിമ ചെയ്യണോ എന്നു ഞാൻ ചിന്തിച്ചു. കാരണം ഞാൻ ക്രിസ്ത്യാനി ആണ്. എന്നെ സഭയിൽനിന്നു പുറത്താക്കുമോ? ബന്ധുക്കൾ എന്തു പറയും? അങ്ങനെയുള്ള ചിന്തകൾ വന്നപ്പോൾ ആദ്യമൊന്നു വേണ്ടെന്നു വച്ചെങ്കിലും പിന്നീട് എനിക്കു തോന്നി, എന്റെയുള്ളിൽത്തന്നെ ഒരു പിന്തിരിപ്പൻ ഉള്ള സ്ഥിതിക്ക് ഇതു നേരത്തേ തന്നെ പറയേണ്ടിയിരുന്ന കഥയാണ് എന്ന്. അതോടെ ഈ സിനിമ ചെയ്യാൻ തന്നെ തീരുമാനിച്ചു’. ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
Post Your Comments