കേന്ദ്ര മന്ത്രിസഭയില്‍ മലയാളി സാന്നിധ്യമായ മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെ അഭിനന്ദനങ്ങൾ അറിയിച്ച് സംവിധായകൻ പ്രിയദര്‍ശന്‍. രാജീവ് ഐടി മന്ത്രിയാകുമ്പോള്‍ അത് കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ പരിഗണക്കപ്പെട്ട ഏക മലയാളി കൂടിയാണ് ഇലക്ട്രോണിക്ക്, ഐ ടി നൈപുണി വികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത രാജീവ് ചന്ദ്രശേഖര്‍.
പ്രിയദർശന്റെ വാക്കുകൾ:
‘കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷമാണ്. രാഷ്ട്രീയത്തിനും വ്യവസായത്തിനും അപ്പുറം ടെക്‌നോക്രാറ്റ് ആയ ഒരാള്‍ മന്ത്രിയാകുംബോള്‍, പ്രത്യേകിച്ചും IT മന്ത്രി ആകുംബോള്‍ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പെന്‍ഡിയം ചിപ്പിന്റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം നേരിട്ട് ഇന്റലില്‍ റിക്രൂട്ട് ചെയ്ത രാജീവിനെ പോലൊരാള്‍ ആ വകുപ്പില്‍ തന്നെ മന്ത്രിയാകുന്നത് രാജ്യപുരോഗതിയ്ക്കും കാര്യമായ മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നു.’
Post Your Comments