BollywoodGeneralLatest NewsNEWSSocial Media

‘ആദ്യം ബീഫിന്റെ സ്‍പെല്ലിംഗ് ശരിയായി എഴുത്’: നീരജ് മാധവന്റെ പാട്ടിനെ വിമർശിച്ച് എൻ എസ് മാധവൻ

ഗാനത്തിന്റെ സബ്‍ടൈറ്റിലില്‍ ബീഫിന്റെ സ്‍പെല്ലിംഗ് തെറ്റായി എഴുതിയതില്‍ നെറ്റ്ഫ്ലിക്സിനെ പരിഹസിച്ചുകൊണ്ടായിരുന്നു എൻ എസ് മാധവന്റെ ട്വീറ്റ്

‘നമ്മ സ്റ്റോറീസ്’ എന്ന പേരിൽ ദക്ഷിണേന്ത്യക്ക് വേണ്ടി ഒരുക്കിയ സൗത്ത് ഇന്ത്യൻ ആന്തത്തിലെ സബ്ടൈറ്റിലിനെതിരെ സാഹിത്യകാരൻ എൻ എസ് മാധവൻ. റാപ് ആന്തത്തില്‍ മലയാളികളുടെ പ്രതിനിധിയായി നീരജ് മാധവ് അവതരിപ്പിച്ച ഗാനത്തിന്റെ സബ്ടൈറ്റിലിനെയാണ് എൻ എസ് മാധവൻ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഗാനത്തിന്റെ സബ്‍ടൈറ്റിലില്‍ ബീഫിന്റെ സ്‍പെല്ലിംഗ് തെറ്റായി എഴുതിയതില്‍ നെറ്റ്ഫ്ലിക്സിനെ പരിഹസിക്കുന്നതായിരുന്നു ട്വീറ്റ്.

എവിടെ പോയാലും ഞാൻ മിണ്ടും മലയാളത്തില്‍. പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത് എന്നായിരുന്നു വരികള്‍. ഇതിന് സബ്‍ടൈറ്റില്‍ ചെയ്‍തപ്പോള്‍ ‘bdf’ എന്ന് എഴുതിയതിനെയാണ് എൻ എസ് മാധവൻ വിമര്‍ശിച്ചിരിക്കുന്നത്. തരികിട ഡയലോഗുകള്‍ക്ക് മലയാളം വാക്കുകള്‍ കണ്ടെത്തുന്നതിന് മുമ്പ് ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ എന്നാണ് എൻ എസ് മാധവൻ എഴുതിയിരിക്കുന്നത്.

‘തരികിട വാക്കുകള്‍ക്ക് അനുയോജ്യമായ മലയാളം വാക്കുകള്‍ കണ്ടെത്തുന്നതിന് മുമ്പ് ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ. ‘beef’ ആണ്. സംഘിഫോബിയയുമായി ഇങ്ങോട്ടുവരരുത് എന്നുമാണ്’ എൻ എസ് മാധവൻ എഴുതിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button