CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

‘സാറാസിൽ’ മല്ലിക സുകുമാരനെ പിക് ചെയ്യാൻ വന്ന ഡ്രൈവർ പൃഥ്വിയോ ?: വെളിപ്പെടുത്തി ജൂഡ്

സാറാസിൽ മല്ലികയെ വിളിക്കാൻ വന്നത് പൃഥ്വിരാജ് ആണെന്ന് ട്രോളുകൾ

അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടി ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ മല്ലിക സുകുമാരനോടൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു രംഗമാണ് പലരെയും സംശയത്തിലാക്കുന്നത്.

ചിത്രത്തിൽ മല്ലിക സുകുമാരന്റെ കഥാപാത്രം കാറിൽ കയറി പോകുന്ന ഒരു രംഗമുണ്ട്. ഇതിൽ ഡ്രൈവറായെത്തിയത് പൃഥ്വിരാജ് ആണെന്നാണ് പലരുടെയും സംശയം. ഒറ്റ നോട്ടത്തിൽ പൃഥ്വിരാജിനെ പോലെ തോന്നിക്കുന്ന ആ ഡ്രൈവർ ഒരു സീനിൽ മാത്രമാണ് മിന്നി മറഞ്ഞ് പോവുന്നത്. ഷൂട്ടിങ്ങിനിടയില്‍ അമ്മയെ വിളിക്കാന്‍ വന്ന പൃഥ്വിരാജിനെ ജൂഡ് ആന്റണി ഷൂട്ട് ചെയ്തതാണോ എന്നൊക്കെയുള്ള സംശയങ്ങളാണ് പലർക്കും. ഇത്തരത്തിൽ നിരവധി ട്രോളുകളും പ്രചരിക്കാൻ തുടങ്ങി. അതോടെ പൃഥ്വിയാണോ എന്ന് പ്രേക്ഷകരിൽ പലരും സാമൂഹികമാധ്യമങ്ങളിലൂടെ നേരിട്ട് ജൂഡിനോട് ചോദിച്ചിരിക്കുകയാണ്.

ഇതോടെ ജൂഡ് തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ‘മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന്‍ രാജുവല്ല’ എന്നാണ് ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ ട്രോള്‍ പങ്കുവെച്ച് കുറിച്ചത്.

https://www.instagram.com/p/CQ_UvzJMCUV/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button