
ചെന്നൈ: മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വാണി വിശ്വനാഥും ബാബുരാജും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് വാണി. ഇപ്പോഴിതാ വാണി വിശ്വനാഥിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ജിമ്മിൽ വാണിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രമാണിത്.
‘എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ’,എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വാണിയുടേയും ബാബുരാജിന്റേയും ചിത്രം വൈറലായി മാറിയത്. ‘ആക്ഷന്‍ ക്വീന്‍ ഓഫ് മലയാളം ഫിലിം ഇന്‍ഡസ്ട്രി’യെന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ഈ കമന്റിന് ലൈക്കുമായി ബാബുരാജും എത്തി.
വിവാഹശേഷം ചെന്നൈയിലാണ് ഇരുവരും താമസമാക്കിയിരിക്കുന്നത്. നാല് മക്കളാണ് ഇരുവർക്കുമുള്ളത്. മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുന്നു. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ.
Post Your Comments