CinemaGeneralLatest NewsMollywoodNEWSSocial Media

‘ചതുർമുഖം‘ ഒടിടി റിലീസിന് ഒരുങ്ങുന്നു: റിലീസ് തീയതി പുറത്തുവിട്ട് മഞ്ജു വാര്യർ

മഞ്ജു വാര്യരാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റിലീസ് വിവരം അറിയിച്ചത്

മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ് മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചതുർമുഖം. തിയറ്ററിൽ ആദ്യം റിലീസ് ചെയ്ത ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമ വീണ്ടും പ്രേഷകരിലേക്കെത്തുകയാണ്. ഇത്തവണ ചിത്രം ഒടിടി റിലീസായാണ് എത്തുന്നത്. സീ 5ലൂടെ ജൂലൈ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മഞ്ജു വാര്യരാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റിലീസ് വിവരം അറിയിച്ചത്. ഒപ്പം ചതുർമുഖത്തിന്റെ പുതിയ ട്രെയ്‌ലറും നടി പങ്കുവെച്ചിട്ടുണ്ട്.

‘കാത്തിരിപ്പുകൾക്ക് അവസാനം. തിയേറ്ററുകളിൽ മികച്ച ഓട്ടത്തിന് ശേഷം ചതുർമുഖം സീ 5ലൂടെ ജൂലൈ ഒമ്പതിന് നിങ്ങളുടെ വീടുകളിൽ എത്തുന്നു. ചതുർമുഖത്തിനായും അതിലെ നിഗൂഢതകൾക്കായും കാത്തിരിക്കുക‘, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് തിയറ്ററുകളില്‍ റിലീസായത്. എന്നാൽ കൊവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button