BollywoodGeneralLatest NewsNEWSSocial Media

ഒരു ഇതിഹാസമാണ് വിട പറഞ്ഞത്: ദിലീപ് കുമാറിന്റെ വിയോഗത്തിൽ ദുഃഖമറിയിച്ച് അമിതാഭ് ബച്ചൻ

ഹിന്ദി സിനിമയുടെ ചരിത്രം ദിലീപ് കുമാറിന് മുൻപും ശേഷവും എന്നായിരിക്കും രേഖപ്പെടുത്തുന്നതെന്ന് അമിതാഭ് ബച്ചൻ

മുംബൈ: നടൻ ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ അമിതാബ് ബച്ചന്‍. ഹിന്ദി സിനിമയുടെ ചരിത്രം ദിലീപ് കുമാറിന് മുൻപും ശേഷവും എന്നായിരിക്കും രേഖപ്പെടുത്തുന്നതെന്ന് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു ഇതിഹാസമാണ് വിടപറഞ്ഞതെന്നും വേദന അറിയിക്കുവാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

https://www.facebook.com/amitabhbachchan/posts/359353475558385

ഇന്ന് രാവിലെ ഏഴര മണിക്കായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതോടെ ജൂണ്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button