പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി കരണ്‍ ജോഹന്‍. റോക്കി ഓര് റാണി കി പ്രേം കഹാനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ട് രണ്‍വീര്‍ സിങ്ങ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്‍വീര്‍ സിങ്ങിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. തന്റെ പ്രിയപ്പെട്ടവര്‍ ക്യാമറക്ക് മുന്നില്‍ നില്ക്കുമ്പോള് ക്യാമറിയുടെ പിന്നില്‍ നില്ക്കാന് സന്തോഷമാണെന്നാണ് കരണ്‍ ട്വീറ്റ് ചെയ്തത്.
‘ക്യാമറക്ക് മുന്നില്‍ നില്ക്കുമ്പോള് ക്യാമറിയുടെ പിന്നില്‍ നില്ക്കാന് സന്തോഷമാണ്. നിങ്ങള്‍ക്ക് മുന്നില്‍ റോക്കി ഓര് റാണി കി പ്രേം കഹാനി പ്രഖ്യാപിക്കുന്നു. ചിത്രത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട ആലിയയും രണ്‍വീര്‍ സിങ്ങുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇഷാന് മോയിത്ര, ഷഷാങ്ക് ഖായിട്ടാന്, സുമിത്ത് റോയി എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്.’
Post Your Comments