ചെന്നൈ: സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ നടൻ കാര്‍ത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് കാര്‍ത്തി സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരേ ആയിരത്തോളം സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം നല്കി. നിര്‍മാതാവ് മുരളി, നടി രോഹിണി തുടങ്ങിയവരും കാര്ത്തിയ്ക്കൊപ്പമുണ്ടായിരുന്നു.
നിമയഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപപ്പെടണമെന്ന് കാര്‍ത്തി പറഞ്ഞു. കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും സിനിമാറ്റോഗ്രാഫ് ഭേദഗതിക്കെതിരേ രംഗത്ത് വന്നിരുന്നു.
നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായുള്ളതാണ്. അത് ആരുടേയും ശബ്ദത്തെ ഞെരിച്ചമര്ത്താനായുള്ളതല്ല, ഇന്നാണ് അവസാന ദിവസം, നിങ്ങളുടെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തൂ, എന്ന് സൂര്യ ട്വീറ്റ് ചെയ്തു.
Post Your Comments