
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് അനുപമ. ഇപ്പോഴിതാ അനുപമ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്ര രചനയില്‍ തനിയ്ക്കുള്ള കഴിവ് വെളിപ്പെടുത്തുന്നതാണ് അനുപമ പങ്കുവെച്ച ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒരുപാട് അര്‍ത്ഥങ്ങളുള്ള ചിത്രമാണ് അനുപമ വരച്ചിരിയ്ക്കുന്നത്.
https://www.instagram.com/p/CQ6CoEiJ-RI/?utm_source=ig_web_copy_link
ഒന്‍പത് മില്യണ്‍ ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അനുപമ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്. അക്കൂട്ടത്തില്‍ ഈ കഴിവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments