GeneralLatest NewsMollywoodNEWS

ഐശ്വര്യ അന്ന് മാറിയില്ലായിരുന്നെങ്കിൽ പാമ്പ് കടിച്ചേനെ, ഞങ്ങൾ ശരിക്കും പേടിച്ചുപോയി: അനുഭവം പങ്കുവെച്ച് ഷാജോൺ

പാമ്പിന്റെ കടിയിൽ നിന്നും ഐശ്വര്യ രക്ഷപ്പെട്ടത് അത്ഭുതകരമായി

നടൻ ഷാജോണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രദേഴ്‌സ് ഡേ.  പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിൽ മിയ ജോർജ്ജ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെയ്ക്കുകയാണ് ഷാജോൺ.

സിനിമയിലെ ഫൈറ്റ് സീനിനിടയിൽ ഐശ്വര്യയ്ക്ക് പാമ്പിന്റെ കടിയേക്കണ്ടതായിരുന്നുവെന്നും, എന്നാൽ തക്ക സമയത്ത് മാറിയതിനാൽ വലിയ ഒരു അപകടം ഒഴിവായതായും ഷാജോൺ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജോണിന്റെ വെളിപ്പെടുത്തല്‍.

ഷാജോണിന്റെ വാക്കുകൾ:

‘ഫൈറ്റ് സീനായിരുന്നു അത്. കാട്ടിനുള്ളില്‍ സെറ്റിട്ട ഒരു പൊളിഞ്ഞ വീടിന് അടുത്ത് മരത്തില്‍ ആണ് ഐശ്വര്യയെ കെട്ടിയിട്ടത്. ഐശ്വര്യയുടെ ഷോട്ട് കഴിഞ്ഞപ്പോള്‍ അവളോട് മറിക്കോളാന്‍ പറഞ്ഞു. ഐശ്വര്യ മാറിയിരുന്നതും അവള്‍ നേരത്തേ ഇരുന്ന സ്ഥലത്ത് നിന്ന് ഒരു പാമ്പ് പുറത്തു വന്നു. അണലിയോ മറ്റോ ആണ്. സെറ്റിട്ടപ്പോള്‍ അതിനടിയില്‍ പെട്ടുപോയതാണെന്ന് തോന്നുന്നു. ഐശ്വര്യ മാറിയില്ലായിരുന്നെങ്കില്‍ അപകടമുണ്ടായേനെ

പാമ്പ് വന്നാല്‍ ഐശ്വര്യ ലക്ഷ്മിയെ രക്ഷിക്കാനെന്നും പറഞ്ഞ് ആരെങ്കിലും അടുത്ത് പോവുമോയെന്നും ഷാജോണ്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. മാത്രമല്ല സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നവര്‍ പോലും പാമ്പിനെക്കണ്ട് പേടിച്ച് മരത്തില്‍ കയറിയിരുന്നു. ഐശ്വര്യ പേടിച്ച് വിറച്ചു പോയി. പാമ്പ് വന്നിരുന്നെങ്കില്‍ രക്ഷിക്കാന്‍ ഉറപ്പായും താന്‍ വരുമായിരുന്നു എന്നാണ് ഐശ്വര്യയോട് ലൊക്കേഷനില്‍ വെച്ച് പറഞ്ഞതെങ്കിലും സത്യത്തില്‍ താന്‍ രക്ഷിക്കാന്‍ പോവില്ലായിരുന്നു. ഈ അഭിമുഖം ഐശ്വര്യ ലക്ഷ്മി കാണുന്നുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണം’ ഷാജോണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button