പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഭയ പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ലുക്ക് പങ്കുവെച്ചുകൊണ്ട് മോശമായ രീതിയിൽ വിമർശിക്കുന്നവർക്കെതിരെ ഗംഭീര കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ.
സ്വകാര്യ ജീവിതത്തെ വിമർശിച്ചും കുടുംബത്തിലുള്ളവരെ അവഹേളിച്ചും കമന്റുകളിടുന്ന സൈബർ ലോകത്തെ വീരയോദ്ധാക്കൾക്ക് വേണ്ടിയുള്ള മറുപടിയായിരുന്നു അഭയുടെ കുറിപ്പ് എന്ന് വ്യക്തമാണ്.
അഭയ ഹിരണ്മയിയുടെ വാക്കുകൾ:
‘എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്ന ചീത്ത വിളിക്കുകയും, ബോഡിഷെയിം ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയുക ചെയ്ത ആ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്, കൂടാതെ ഫേയ്ക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു. ഞാൻ ഇതോടെ നന്നായി എന്നും നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങളുടെ സ്വന്തം കുടുംബംകലക്കി’, അഭയ കുറിച്ചു.
https://www.instagram.com/p/CQ6SvCJMups/?utm_source=ig_embed&utm_campaign=loading
Post Your Comments