ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു നടൻ ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റേയും വിവാഹമോചന വാർത്ത. എന്നാൽ വേർപിരിയുകയാണെങ്കിലും മകനുവേണ്ടി ഇരുവരും ഒന്നിക്കുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ബോളിവുഡ് താരങ്ങളുടെ വേർപിരിയലുകളും അതിനുശേഷമുളള ഒത്തുചേരലുകളുമാണ്. അത്തരത്തിൽ വേർപിരിഞ്ഞതിനു ശേഷം മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്ന താരദമ്പതികൾ ആരൊക്കെ എന്ന് നോക്കാം.
സെയ്ഫ് അലി ഖാനും അമൃത സിംഗും: 1991 ല്‍ വിവാഹിതരായ സെയ്ഫ് അലി ഖാനും അമൃത സിംഗും 2004 ല്‍ നിയമപരമായി വേർപിരിഞ്ഞു. എന്നാൽ ഇരുവരും മക്കൾക്ക് വേണ്ടി ഇപ്പോഴും കണ്ടുമുട്ടാറുണ്ട്. സാമ്പത്തികമായും അല്ലാതെയും മക്കളുടെ ഒരു കാര്യത്തിനും കുറവ് വരുത്താറില്ല. മാത്രവുമല്ല, അമൃത തന്റെ കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും സെയ്ഫ് അലി ഖാന്‍ പ്രശംസിച്ചിട്ടുമുണ്ട്.
അര്‍ബാസ് ഖാനും മലൈക അറോറയും: പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയുന്നത്. എന്നാൽ അടുത്ത സുഹൃത്തുക്കളായി തുടരുന്ന ഇരുവരും മകന്‍ അര്‍ഹാന് വേണ്ടി ഒന്നിക്കാറുണ്ട്. മൂവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. നിലവിൽ നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക.
ഹൃത്വിക് റോഷനും സുസൈന്‍ ഖാനും: പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. വേർപിരിയുമ്പോഴേ ഇരുവരും മക്കൾക്ക് വേണ്ടി ഒന്നിക്കുമെന്ന് അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് മക്കളുടെ സൗകര്യത്തിന് വേണ്ടി സുസൈന്‍ ഹൃത്വിക് റോഷനൊപ്പമാണ് താമസിക്കുന്നതും. ഇരുവരും വീണ്ടും വിവാഹിതരാവാന്‍ പോകുന്നു എന്ന ഗോസിപ്പുകള്‍ വന്നെങ്കിലും ഹൃത്വിക് റോഷന്‍ അത് നിഷേധിച്ചിരുന്നു.
Post Your Comments