CinemaGeneralLatest NewsMollywoodNEWSSocial Media

ഇത്തരമൊരു പോസ്റ്റർ ഒരുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്: എസ്ജി251ഫസ്റ്റ് ലുക്ക് ഒരുക്കിയ വീഡിയോയുമായി സുരേഷ് ഗോപി

ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ മനസ്സിലെ അവ്യക്തമായ ആശയം വെച്ച് ഇത്തരമൊരു പോസ്റ്റർ ഒരുക്കുക ഇരുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് സുരേഷ് ഗോപി

രാഹുല്‍ രാമചന്ദ്രൻ സുരേഷ് ​ഗോപി കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എസ്ജി 251 ‘. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്ററിൽ സോൾട്ട് ആന്റ് പെപ്പർ സ്റ്റൈലിൽ താടിയും മുടിയും നീട്ടി വളർത്തിയ സുരേഷ് ഗോപിയെയാണ് കാണാൻ കഴിയുന്നത്. വാച്ച് റിപ്പേയർ ചെയ്യുന്ന കഥാപാത്രത്തിന്റെ വലതു കൈയ്യിൽ ഒരു ടാറ്റൂവുമുണ്ട്. ഇപ്പോഴിത പോസ്റ്ററിന്റെ പിന്നാമ്പുറ കഥയെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ മനസ്സിലെ അവ്യക്തമായ ആശയം വെച്ച് ഇത്തരമൊരു പോസ്റ്റർ ഒരുക്കുക ഇരുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും അത് സേതു ശിവാനന്ദൻ, എസ്കെഡി കണ്ണൻ എന്നിവരുടെ മികവ് ആണെന്നും അദ്ദേഹം പറയുന്നു. പോസ്റ്റർ ഒരുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ വാക്കുകൾ:

മനസ്സിൽ ഒരു അവ്യക്തമായ ആശയം വെച്ച് മാത്രം ഒരു ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കെട്ടിപ്പടുക്കുക എന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. സേതു ശിവാനന്ദൻ വരച്ച കഥാപാത്രത്തിന്റെയും എസ്കെഡി കണ്ണൻ രൂപകൽപ്പന ചെയ്ത പോസ്റ്ററിന്റെയും മികവായിരുന്നു എസ്ജി251 പോസ്റ്റർ. അവരുടെ ആ കലാമികവ് സംവിധായകൻ മനസ്സിൽ കണ്ടത്തിനോട് പൂർണ്ണമായും നീതി പാലിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ക്യാരക്ടർ പോസ്റ്റർ നിർമ്മിക്കുന്നതിൽ എന്താണ് നടന്നത് എന്ന് ഒന്ന് കാണാം.

 

shortlink

Related Articles

Post Your Comments


Back to top button