
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ നിരവധി ചിത്രങ്ങളിൽ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ നിരഞ്ജന പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. ഫെമി ആന്റണി ആണ് മേക്കപ്പ്.
https://www.instagram.com/p/CQ0sRLVLVz2/?utm_source=ig_web_copy_link
രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് പുത്തൻപണം,ഗൂഢാലോചന, C/O സൈറാബാനു, ഇര, ബിടെക്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മികച്ച നർത്തകി കൂടിയാണ് നിരഞ്ജന. കിങ്ങ് ഫിഷ്, ദി സീക്രട്ട് വുമൺ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
Post Your Comments