
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. സഹപ്രവർത്തകരെന്നതിനേക്കാൾ നല്ല സുഹൃത്തുക്കളാണ് ഇരുവരും. ഇടയ്ക്കൊക്കെ കുടുംബത്തോടൊപ്പം ഇരുവരും ഒത്തുകൂടാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ദുൽഖർ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ പൃഥ്വിരാജ് ചെയ്ത കമന്റാണ് വൈറലാകുന്നത്.
ലോക്ക്ഡൗണിനു ശേഷം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ച സന്തോഷം പങ്കുവെച്ചുകൊണ്ട് ദുൽഖർ പങ്കുവെച്ച പോസ്റ്റിനായിരുന്നു പൃഥ്വിയുടെ കമന്റ്. ‘ദുൽഖറിന്റെ ലുക്ക് തന്റെ ചിത്രത്തിനായി ഇങ്ങെടുക്കുകയാണെന്നും പേയ്മെന്റ് കൂടുതൽ ബിരിയാണിയായി തിരിച്ചടയ്ക്കാമെന്നുമാണ്’ പൃഥ്വി കുറിക്കുന്നത്.
https://www.instagram.com/p/CQ23lT_J7XC/?utm_source=ig_web_copy_link
താരങ്ങൾ തമ്മിലുള്ള സൗഹൃദസംഭാഷണം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ ദുൽഖറിനും പൃഥ്വിയ്ക്കും കുടുംബത്തിനോടുമൊപ്പം ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ നസ്രിയയും പങ്കുവച്ചിരുന്നു.
Post Your Comments