മലയാള സിനിമയുടെ കീര്‍ത്തി ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണൻ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി ഒടിടി പ്ലാറ്റ് ഫോം തുടങ്ങുന്നതിനെതിരെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. സർക്കാർ നിയന്ത്രണത്തിൽ ഒടിടി പ്ലാറ്റ് ഫോം തുടങ്ങാനുള്ള തീരുമാനം വളരെ വലിയ തെറ്റാണ് എന്ന് അദ്ദേഹം പറയുന്നു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ:
സർക്കാർ നിയന്ത്രണത്തിൽ ഒടിടി പ്ലാറ്റ് ഫോം തുടങ്ങാനുള്ള തീരുമാനം വളരെ വലിയ തെറ്റാണ്. സാംസ്കാരിക മന്ത്രിയെ ആരെങ്കിലും തെറ്റുദ്ധരിപ്പിച്ചതാകും. കുറഞ്ഞ ബജറ്റിലെ സിനിമകൾ ഒടിടി യിൽ കാണിച്ച് കളയുന്നത് പോലെ ആകും. ചെറിയ സിനിമകൾ ചലചിത്ര വികസന കോർപ്പറേഷന് കീഴിലെ ചെറിയ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകണം. അല്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് ഇത്തരം സിനിമകളെ ഒതുക്കുന്നത് പോലെ ആയി പോകുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം ഈ വർഷം അവസാനത്തോടെ സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം സജ്ജമാകുമെന്നാണ് വിവരം.
Post Your Comments