മലയാള സിനിമയുടെ പ്രിയപ്പെട്ട സംഗീതഞ്ജൻ എം ജി രാധാകൃഷ്ണന്റെ ഓര്‍മദിനത്തിൽ കുറിപ്പുമായി ഗായിക കെ എസ് ചിത്ര. ഒരിക്കലും മറക്കാനാകാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് ചിത്ര കുറിക്കുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ എം ജി രാധാകൃഷ്ണനൊപ്പമുള്ള ഒരു പഴയകാല ചിത്രവും ചിത്ര പങ്കുവെച്ചു.
‘എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും കൃത്യമായി എത്തുന്ന ചില ദിവസങ്ങൾ ഉണ്ട്. ഇന്നു എന്റെ ഗുരു രാധാകൃഷ്ണൻ ചേട്ടന്റെ ഓർമ്മ ദിവസം. എന്നും സ്നേഹത്തോടെ , നന്ദിയോടെ ഓർക്കുന്ന രണ്ടു മുഖങ്ങൾ ആണ് രാധാകൃഷ്ണൻ ചേട്ടന്റെയും പദ്മജ ചേച്ചിയുടെയും. ആ ഓർമകൾക്ക് മുന്നിൽ എന്റെ പ്രണാമമെന്നും’ കെ എസ് ചിത്ര കുറിച്ചു.
ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പിനാണ് എം ജി രാധാകൃഷ്ണൻ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
Post Your Comments