CinemaGeneralKollywoodLatest NewsMovie GossipsNEWS

‘സൂര്യ40’ ഫസ്റ്റ്‌ ലുക്ക് : സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിടും

നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍

ചെന്നൈ: സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ40’. താരത്തിന്റെ നാല്‍പ്പതാമത്തെ ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍. സൂര്യ 40യുടെ അടുത്ത ഷെഡ്യൂള്‍ കാരൈകുടിയില്‍ ജൂലൈ 12ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നീണ്ട ഷെഡ്യൂളിന് ശേഷം ചിത്രം പൂര്‍ത്തിയാവുന്നതായിരിക്കും. പ്രിയങ്ക മോഹനനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സത്യരാജ്, ശരണ്യ, സിബി, ജയ പ്രകാശ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. സണ്‍ പിക്‌ച്ചേഴ്‌സാണ് സൂര്യ 40 നിര്‍മ്മിക്കുന്നത്. ഡി ഇമ്മനാണ് സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button