
ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന ചെറുകഥയെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകനും തിരക്കഥകൃത്തുമായ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത് നടൻ ബിജുമേനോനാണ്. നിലവിലെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്നാല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ശ്രീജിത്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബിജു മേനോന് അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചെറുകഥയില്‍ ഉള്ളത് പോലെ തന്നെയാണ് കേന്ദ്ര കഥാപാത്രവും കഥയും പോകുന്നത്. എങ്കിലും സിനിമയായതിനാല്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ശ്രീജിത്ത് പറയുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ച് കഴിഞ്ഞു. ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
Post Your Comments