GeneralLatest NewsMollywoodNEWSSocial Media

വെറുതെയല്ല പീഡനം കൂടുന്നത്: ദിയയുടെ ചിത്രത്തിന് നേരെ വിമർശനം, മറുപടിയുമായി താരം

ദിയയുടെ മാലിദ്വീപ് ചിത്രത്തിന് നേരെ മോശം കമന്റുമായി പെൺകുട്ടി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ ഇളയ മകൾ ദിയ കൃഷ്ണ. ഇപ്പോഴിതാ തന്റെ ചിത്രത്തിന് നേരെ വന്ന മോശം കമന്റ് ചെയ്ത യുവതിക്ക് മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. മാലിദ്വീപിൽ പോയപ്പോഴുള്ള ചിത്രങ്ങളാണ് ദിയ പങ്കുവെച്ചത്. ഇതിലൊരു ചിത്രത്തിന്, ‘വെറുതെയല്ല പീഡനം കൂടുന്നത്’ എന്നായിരുന്നു കമന്റ് വന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് പെൺകുട്ടിക്ക് ദിയ മറുപടി നൽകിയത്.

‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാകണം. ഇയാളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം’;എന്ന് ദിയ കുറിച്ചു. എല്ലാവരും ശ്രദ്ധിച്ചതോടെ അവർ ആ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറയുന്നു.

https://www.instagram.com/p/CQvTv_PrGdI/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button