GeneralLatest NewsNEWSTV Shows

ഒരു സെലിബ്രിറ്റിയെ വച്ച്‌ പ്രമോ ചെയ്തു, പക്ഷേ..: തന്റെ ഹിറ്റ് പരിപാടി കുട്ടിപ്പട്ടാളത്തിന് സംഭവിച്ചതിനെ കുറിച്ച്‌ സുബി

പരിപാടിക്കെതിരെ പരാതി കൊടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു

കൊച്ചി :  കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ സുബിയുടെ ഹിറ്റ് പരിപാടിയായിരുന്നു കുട്ടിപ്പട്ടാളം. ഇപ്പോള്‍ ഈ പരിപാടി നിര്‍ത്തിയോ, ഇനി തിരികെ വരുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തയിരിക്കുകയാണ് സുബി.

”ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട പരിപാടിയാണ് കുട്ടിപ്പട്ടാളം. റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു. യാദൃശ്ചികമായാണ് ഈ പരിപാടിയിലേക്ക് താന്‍ എത്തിയത്. ഇംഗ്ലീഷ് ചാനലില്‍ നടന്നിരുന്ന പരിപാടിയായിരുന്നു ഇത്. മുഴുനീള സ്‌ക്രിപ്‌റ്റൊന്നും പഠിക്കാനും അവതരിപ്പിക്കാനും തനിക്ക് പറ്റില്ല. കുട്ടികളെ മാനേജ് ചെയ്തും പരിചയമില്ല. നാല് കുട്ടികളും അവരുടെ രക്ഷിതാക്കളും വന്നിട്ടുണ്ടെന്ന് പറഞ്ഞ് അജയന്‍ സാറായിരുന്നു ട്രയല്‍ ഷൂട്ടിനെ കുറിച്ച്‌ പറഞ്ഞത്. കുറേയാളുകളെ അവര്‍ നോക്കിയിട്ടുണ്ട്. ഒരു സെലിബ്രിറ്റിയെ വച്ച്‌ പ്രമോയും വന്നിരുന്നു. പിന്നീടത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. താന്‍ കുട്ടികളെ നോക്കി എന്തൊക്കെയോ ചെയ്യുകയായിരുന്നു.”- സുബി പറയുന്നു

read also: അനാശാസ്യവും നീലച്ചിത്ര നിര്‍മ്മാണവും: ഇടപടുകാരിൽ സിനിമ നടിമാര്‍വരെ, നിർണായ കണ്ടെത്തൽ

ഈ പരിപാടിയ്‌ക്കെതിരെ പരാതികൾ വന്നിരുന്നുവെന്ന ആരോപണങ്ങൾക്കും സുബി മറുപടി നൽകി. ”ആദ്യ സീസണ്‍ വന്‍ വിജയമായി മാറിയതോടെയാണ് അടുത്ത സീസണ്‍ തുടങ്ങിയത്. ഈ പരിപാടിക്കെതിരെ പരാതി കൊടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ രണ്ടാം ഭാഗം തുടങ്ങുമോ” സുബി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button