കൊച്ചി: മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ സിനിമയായ ചതുർമുഖം 25-ാംമത് ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വേൾഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുർമുഖം പ്രദർശിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും മികച്ച ഹൊറർ, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകൾക്കായുള്ള ഫെസ്റ്റിവലാണിത്.
മഞ്ജു വാര്യർ സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രം ഏപ്രിൽ എട്ടിനാണ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. തേജസ്വിനിയായി മഞ്ജു വാര്യരും, സണ്ണിയുടെ ആന്റണി എന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സഹപാഠികളായ തേജസ്വിനിയും ആന്റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സെക്ഷൻസിന്റെ ബിസിനസ് നടത്തുകയാണ്.
ഇവരുടെ ജീവിതത്തിലേക്ക് റിട്ടയർഡ് അഗ്രിക്കൾച്ചർ കോളേജ് അധ്യാപകനായ ക്ലെമന്റ് (അലസിയർ) കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
Read Also:- ഫഹദിന്റെ മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നിവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ് തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. പതിവ് ഹൊറർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ചതുർമുഖം നിർമ്മിച്ചിരിക്കുന്നത്.
https://www.facebook.com/theManjuWarrier/posts/368689737946864
Post Your Comments